കെട്ടിടത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നതിനാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 16 പേര്‍ക്ക് സ്ഥലത്തുവെച്ചുതന്നെ റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. 

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഫലാഹ് ഡ‍ിസ്ട്രിക്റ്റില്‍ പാര്‍പ്പിട ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെട്ടിടത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നതിനാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 16 പേര്‍ക്ക് സ്ഥലത്തുവെച്ചുതന്നെ റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഒരാളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയതായും റിയാദ് പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് യാസിര്‍ അല്‍ജലാജില്‍ പറഞ്ഞു.