രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,698 പേരാണ്​. ഇതിൽ 1,580 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച്​ 17 പേർ മരിച്ചു. പുതുതായി 1,261 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 922 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,59,968 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,42,782 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,488 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,698 പേരാണ്​. ഇതിൽ 1,580 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 401, റിയാദ് 304, കിഴക്കൻ പ്രവിശ്യ 167, മദീന 84, അസീർ 84, ജീസാൻ 72, അൽഖസീം 48, തബൂക്ക് 27, അൽബാഹ 26, നജ്റാൻ 20, ഹായിൽ 13, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 5. രാജ്യത്തെ കൊവിഡ്​ വാക്സിനേഷൻ കുത്തിവെപ്പ് 15,079,287 ഡോസ് ആയി.