Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 174 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 മരണം

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3016 പേരാണ്. ഇതിൽ 436 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. 

174 new covid cases reported in saudi arabia on friday
Author
Riyadh Saudi Arabia, First Published Dec 18, 2020, 7:16 PM IST

റിയാദ്: സൗദി അറേബ്യയിൽ  ഇന്ന് 174 പേർക്ക് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. രോഗികളായികുന്ന 208  പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,60,690ഉം രോഗമുക്തരുടെ എണ്ണം 3,51,573ഉം ആയി. മരണസംഖ്യ  6101 ആയി ഉയർന്നു. 

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3016 പേരാണ്. ഇതിൽ 436 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും  മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 47, മക്ക 36, മദീന 28,  കിഴക്കൻ പ്രവിശ്യ 20, അസീർ 10, അൽബാഹ 10, അൽജൗഫ് 6, തബൂക്ക് 5, വടക്കൻ മേഖല 4, നജ്റാൻ 3.

Follow Us:
Download App:
  • android
  • ios