മസ്‍കത്ത്: ഒമാനില്‍ 178 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെടുകയും ചെയ്‍തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 178 രോഗികള്‍ സുഖം പ്രാപിച്ചു.

ഒമാനില്‍ ഇതുവരെ 1,31,264 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,23,593 പേര്‍ രോഗമുക്തരായിട്ടുണ്ട്. 1509 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.