1,95,866 പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ 18 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,182 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,025 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4,678 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1,95,866 പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ മൂന്ന് കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 3,81,662 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,75,059 പേരാണ് ഇതിനോടകം സുഖം പ്രാപിച്ചത്. നിലവില്‍ രാജ്യത്ത് 5,421 രോഗികളുണ്ട്.