ഒമാന്റെ ഔദ്യോഗിക നടപടികളും അന്താരാഷ്ട്ര ചട്ടങ്ങളും പാലിച്ചായിരുന്നു നാടുകടത്തലെന്ന് അധികൃതര്‍ അറിയിച്ചു.
മസ്കത്ത്: അനധികൃതമായി രാജ്യത്ത് പ്രവേശിച്ച 18 പ്രവാസികളെ നാടുകടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നേരത്തെ പിടിയിലായ ഇവരെ വിചാരണകള്‍ക്ക് ശേഷം നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു.
ഒമാന്റെ ഔദ്യോഗിക നടപടികളും അന്താരാഷ്ട്ര ചട്ടങ്ങളും പാലിച്ചായിരുന്നു നാടുകടത്തലെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാവരും ഏഷ്യക്കാരാണെന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്. പിടിയിലായവരുടെ രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായിത്തന്നെ ഇവരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലും നേരത്തെ നിരവധി പ്രവാസികളെ ഒമാനില്‍ നിന്ന് നാടുകടത്തിയിരുന്നു.
