മസ്‍കത്ത്: ഒമാനിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 180 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.  രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,29,584 ആയി.  ആകെ 1502 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 106 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,22,372 പേർ രോഗമുക്തരായിട്ടുണ്ട്.  രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.4 ശതമാനമാണ്.