Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 181 പേര്‍ക്ക് കൂടി കൊവിഡ്; 173 പേര്‍ക്ക് രോഗമുക്തി

വിവിധയിടങ്ങളിലായി 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,60,516ഉം രോഗമുക്തരുടെ എണ്ണം 3,51,365ഉം ആയി. മരണസംഖ്യ 6091 ആയി  ഉയർന്നു. 

181 new covid cases reported in saudi arabia
Author
Riyadh Saudi Arabia, First Published Dec 17, 2020, 8:49 PM IST

റിയാദ്: സൗദി അറേബ്യയിൽ മാസങ്ങൾക്ക് ശേഷം കൊവിഡ് രോഗമുക്തിയിൽ നേരിയ കുറവ്. ഇന്ന് പുതിയ രോഗ ബാധിതരെക്കാൾ അൽപം കുറവാണ് സുഖം  പ്രാപിച്ചവരുടെ എണ്ണം. 181 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 173 പേർക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്. 

വിവിധയിടങ്ങളിലായി 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,60,516ഉം രോഗമുക്തരുടെ എണ്ണം 3,51,365ഉം ആയി. മരണസംഖ്യ 6091 ആയി  ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3060 പേരാണ്. ഇതിൽ 453 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും  മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 45, മക്ക 37, കിഴക്കൻ  പ്രവിശ്യ 33, മദീന 26, അസീർ 10, ഖസീം 9, അൽജൗഫ് 6, തബൂക്ക് 5, നജ്റാൻ 4, ഹാഇൽ 3, ജീസാൻ 2, വടക്കൻ അതിർത്തി മേഖല 1.

Follow Us:
Download App:
  • android
  • ios