കഴിഞ്ഞ 24 മണിക്കൂറിനിടെ 1,85,531 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 4,42,226 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അബുദാബി: യുഎഇയില്‍ 1871 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2144 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ ഏഴ് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,85,531 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 4,42,226 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,24,840 പേര്‍ ഇതിനോടകം രോഗമുക്തരായി. 1445 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. നിലവില്‍ 15,941 കൊവിഡ് രോഗികള്‍ രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 3.55 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
