റിയാദ്: സൗദി അറബ്യയില്‍ ബസ് അപകടത്തിൽപെട്ട് 19 യാത്രക്കാർക്ക് പരിക്ക്. അബഹ വാദി ബിൻ ഹശ്ബൽ, അൽസുലൈൽ റോഡിലാണ് അപകടമുണ്ടായത്. റെഡ് ക്രസൻറ് അതോറിറ്റിയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഖമീസ് മുശൈത്ത് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അസീർ പ്രവിശ്യ റെഡ് ക്രസൻറ് വക്താവ് മുഹമ്മദ് അൽശഹ്‌രി അറിയിച്ചു.