Asianet News MalayalamAsianet News Malayalam

നഴ്‍സുമാരടക്കം കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചെത്തിച്ചു

വിസാ കാലാവധി കഴിഞ്ഞ 70 പേരിൽ 51 പേര്‍ക്ക് കുവൈറ്റ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഇ–വിസ വഴി രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കി. എന്നാൽ 19 പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. 

19 keralites stranded in kuwait airport repatriated to kerala
Author
Kuwait City, First Published Oct 14, 2020, 11:01 PM IST

കുവൈത്ത് സിറ്റി: കേരളത്തിൽ നിന്നും കുവൈത്തിലെത്തി വിമാനത്താവളത്തിൽ കുടുങ്ങിയ നഴ്സുമാർ ഉൾപ്പെടെ 19 പേരെ തിരിച്ചയച്ചു. ചാർട്ടേഡ് വിമാനത്തിൽ 200 പേരാണ് കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയത്. ഇവരില്‍ 70 പേരുടെ വിസാകാലാവധി കഴിഞ്ഞിരുന്നു. 

വിസാ കാലാവധി കഴിഞ്ഞ 70 പേരിൽ 51 പേര്‍ക്ക് കുവൈറ്റ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഇ–വിസ വഴി രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കി. എന്നാൽ 19 പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന്   വിരലടയാളം രേഖപ്പെടുത്താതെയാണ് ഇവരെ തിരിച്ചയച്ചത്. 

ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ജീവനക്കരല്ലെന്ന കാരണത്താലാണു ഇവർക്ക്‌ അധികൃതര്‍ പ്രവേശന അനുമതി നിഷേധിച്ചത്‌. അതേ സമയം വിസാകാലാവധി കഴിഞ്ഞവരെ കുവൈത്തിലെത്തിച്ച ഏജൻസിക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

Follow Us:
Download App:
  • android
  • ios