പൊലീസും ആംബുലന്‍സും ഉടന്‍ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ മരണപ്പെട്ടിരുന്നു. 

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ 19 വയസുള്ള യുവാവ് മരിച്ചു. അല്‍ സുയൗഹില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. പൊലീസും ആംബുലന്‍സും ഉടന്‍ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണപ്പെട്ടത് സ്വദേശിയാണെന്നാണ് അധികൃതര്‍ അറിയിച്ചത്.