ദമാം: രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയ 19കാരന്‍ സൗദിയില്‍ അറസ്റ്റില്‍. ഹഫര്‍ അല്‍ബാത്തിനില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് കേണല്‍ സിയാദ് അല്‍റുഖൈത്തി അറിയിച്ചു.

വ്യാപാര കേന്ദ്രത്തില്‍ ശുചീകരണത്തിനായി ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തപ്പോള്‍ ഒഴിഞ്ഞ സാറ്റാന്‍ഡുകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ഭക്ഷ്യക്ഷാമമെന്ന പേരില്‍ സൗദി സ്വദേശിയായ യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 
ഇയാള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് അറിയിച്ചതായി മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.