ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,066 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,434 പേരാണ് ഇതിനോടകം രോഗമുക്തരായത്. 

മസ്‍കത്ത്: ഒമാനില്‍ (Oman) പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് (New covid - 19 cases) 12 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം (Ministry of Health) തിങ്കളാഴ്‍ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേര്‍ കൂടി രോഗമുക്തരായി (Recoveries). അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് മരണം (Covid death) രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,066 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,434 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 4106 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമാവുകയും ചെയ്‍തു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

നിലവില്‍ 526 കൊവിഡ് രോഗികള്‍ മാത്രമാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ആശുപത്രികളായി ആകെ മൂന്ന് കൊവിഡ് രോഗികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ 20 കൊവിഡ് രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.