റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 441 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായി 20 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 454 പേർ സുഖം  പ്രാപിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,52,601 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,39,568 ആയി ഉയർന്നു. ആകെ മരണസംഖ്യ 5625 ആണ്. 

7408 പേർ  രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 804 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ  റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 59. മദീന 56, മക്ക 56, ജിദ്ദ 26, ഖമീസ് മുശൈത് 24, ഹാഇൽ 17, അൽഅയ്സ് 14, ബുറൈദ 12, ഉനൈസ 12, ദഹ്റാൻ 10, വാദി ദവാസിർ  9, മുബറസ് 8, ഹുഫൂഫ് 7, അഖീഖ് 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.