അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതിരുന്ന ഇയാള്‍, തനിക്ക് ജീവനൊടുക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ 20 വയസുകാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‍പ്പെടുത്തി. ജഹ്റ ഹോസ്‍പിറ്റലിനും തൈമയ്‍ക്കും ഇടയിലുള്ള പാലത്തിന് മുകളില്‍ കയറിയാണ് സൗദി പൗരനായ യുവാവ് താഴേക്ക് ചാടുമെന്ന ഭീഷണി മുഴക്കിയത്.

വിവരം ലഭിച്ചയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവുമായി ചര്‍ച്ച നടത്തി. എന്നാല്‍ അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതിരുന്ന ഇയാള്‍, തനിക്ക് ജീവനൊടുക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ താഴേക്ക് ചാടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‍പ്പെടുത്തുകയായിരുന്നു. അല്‍ നഈം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍തു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്‍ടമായ യുവാവ് മുത്തച്ഛനൊപ്പമാണ് താമസിച്ചുവരുന്നത്. ജീവനൊടുക്കാന്‍ തീരുമാനിക്കാനുള്ള കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.