ദുബായ്: ചെവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇരുപത് വയസുകാരിക്ക് ഒന്നാം സമ്മാനം. ജോര്‍ദാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് സമ്മാര്‍ഹമായ 295 സീരിസിലെ 4619 എന്ന ടിക്കറ്റെടുത്തത്. ദുബായില്‍ നിന്ന് അച്ഛനൊപ്പം ജോര്‍ദാനിലെ അമ്മാനിലേക്ക് പോയപ്പോഴാണ് ടിക്കറ്റെടുത്തത്. 10 ലക്ഷം ഡോളര്‍ (ഏകദേശം 6.9 കോടിയില്‍പരം ഇന്ത്യന്‍ രൂപ) ആണ് സമ്മാനം.

ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും വലിയൊരു ഭാഗ്യം തന്നെ തേടിയെത്തുമെന്ന് കരുതിയില്ലെന്ന് വിജയിയായ വിദ്യര്‍ത്ഥി പ്രതികരിച്ചു. ബഹ്റൈനില്‍ ജോലി ചെയ്യുന്ന കെനിയന്‍ പൗരനാണ് രണ്ടാം സമ്മാനം. ഇന്ത്യന്‍ പൗരന് മൂന്നാം സമ്മാനം ലഭിച്ചു.