യുഎഇയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ വര്‍ദ്ധനവ്. ഇന്ന് 200 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തരായത് 119 പേരാണ്.

അബുദാബി: യുഎഇയില്‍(UAE) ഇന്ന് 200 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 119 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

പുതിയതായി നടത്തിയ 3,37,670 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.59 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,43,352 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,260 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,941 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

Scroll to load tweet…