വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മോശം കാലാവസ്ഥയില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ദുബായ് പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുഹൈരി അറിയിച്ചു. 

ദുബായ്: മഴയും കാറ്റുമുള്‍പ്പെടെയുള്ള മോശം കാലാവസ്ഥ നിലനിന്ന 13 മണിക്കൂറിനുള്ളില്‍ 203 വാഹനാപകടങ്ങളുണ്ടായെന്ന് ദുബായ് പൊലീസ് ഓപ്പറേഷന്‍സ് റൂം വ്യക്തമാക്കി. ഇത്രയും സമയത്തിനകം പൊലീസ് സഹായം തേടി 5781 ഫോണ്‍ കോളുകളാണ് ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ ഞായറാഴ്ച രാവിലെ ഏഴ് മണി വരെയുള്ള കണക്കാണിത്.

 വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മോശം കാലാവസ്ഥയില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ദുബായ് പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുഹൈരി അറിയിച്ചു. വേഗത കുറയ്ക്കാത്തതും മുന്നിലുള്ള വാഹനവുമായി ആവശ്യമായ അകലം പാലിക്കാത്തതുമാണ് അധിക അപകടങ്ങളുടെയും കാരണമെന്നും അദ്ദേഹം പറഞ്ഞു.