രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ ഇതോടെ 2,54,656 ആയി ഉയര്‍ന്നു. ഇവരില്‍ 2,22,344 പേരാണ് രോഗമുക്തരായത്. 

മസ്‍കത്ത്: ഒമാനില്‍ 2047 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ ഇതോടെ 2,54,656 ആയി ഉയര്‍ന്നു. ഇവരില്‍ 2,22,344 പേരാണ് രോഗമുക്തരായത്. 87.3 ശതമാനമാണ് ഒമാനിലെ ഇപ്പോഴത്തെ കൊവിഡ് രോഗമുക്തി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 2816 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 203 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1531 പേര്‍ ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 445 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.