മനാമ: ബഹ്റൈനില്‍ പുതിയതായി 208 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 371 പേര്‍ രോഗമുക്തരാവുകയും ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ പ്രവാസികളും 132 പേര്‍ സ്വദേശികളുമാണ്. ഇന്ന് രോഗമുക്തി നേടിയ 371 പേര്‍ കൂടി ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ 38,211 പേരാണ് കൊവിഡ് മുക്തരായത്.

നിലവില്‍ 2832 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 43 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബഹ്റൈനില്‍ ഇതുവരെ 41,190 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 8,35,567 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്.