Asianet News MalayalamAsianet News Malayalam

ഒമാനില്‍ ആശ്വാസം; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 214 പേര്‍ക്ക് മാത്രം

രാജ്യത്ത് ഇതുവകെ കൊവിഡ് സ്ഥിരീകരിച്ച 3,00,408 പേരില്‍ 2,88,702 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 96.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. 

214 new covid cases reported in Oman in the last 24 hours
Author
Muscat, First Published Aug 16, 2021, 3:17 PM IST

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 214 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ചികിത്സയിലായിരുന്ന ആറ് പേര്‍ മരണപ്പെടുകയും ചെയ്‍തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,00,408ഉം ആകെ മരണസംഖ്യ 3,999ഉം ആയി.

രാജ്യത്ത് ഇതുവകെ കൊവിഡ് സ്ഥിരീകരിച്ച 3,00,408 പേരില്‍ 2,88,702 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 96.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 രോഗികളെ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 244 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 107 പേര്‍ക്ക് തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.

Follow Us:
Download App:
  • android
  • ios