ഒരു വിദേശ രാജ്യത്തുനിന്ന് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ കാര്യത്തില്‍  കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക്  സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. 

കുവൈത്ത് സിറ്റി: 22 കിലോഗ്രാം കഞ്ചാവുമായെത്തിയ (Marijuana) യാത്രക്കാരന്‍ കുവൈത്തില്‍ പിടിയിവായി. ഒരു വിദേശ രാജ്യത്തുനിന്ന് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ കാര്യത്തില്‍ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് (Kuwait Customs) സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ബാഗേജില്‍ പ്രത്യേക രീതിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത് കൊണ്ടുവന്നിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

മദ്യക്കച്ചവടം നടത്തിയ മൂന്ന് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി
മസ്‍കത്ത്: മദ്യവും പുകയില ഉത്പന്നങ്ങളും (Liquor and tobaco products) കൈവശം വെച്ചതിനും വില്‍പന നടത്തിയതിനും ഒമാനില്‍ (Oman) മൂന്ന് പ്രവാസികള്‍ അറസ്റ്റിലായി (Expats arrested). അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മൂന്ന് ഏഷ്യക്കാരെ പിടികൂടിയെന്നാണ് അല്‍ ദാഖിലിയ പൊലീസ് കമാന്റ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. വിവിധ തരത്തിലുള്ള മദ്യവും പുകയില ഉത്പന്നങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ലഹരി പാനീയങ്ങളും പുകയില ഉത്പന്നങ്ങളും കൈവശം വെച്ചതിനും വ്യാപാരം നടത്തിയതിനുമായിരുന്നു അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാറത്താകുറിപ്പിൽ പറയുന്നു. 4900ല്‍ അധികം പുകയില ഉത്പന്നങ്ങളും വിവിധ അളവിലുള്ള ലഹരിപാനീയങ്ങളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണ്.