റിയാദ്: കൊവിഡ് ബാധിച്ചു സൗദിയിൽ ഇന്നലെ മരിച്ചത് 23 പേർ. പുതുതായി രോഗം സ്ഥിരീകരിച്ചത് 1877 പേർക്കാണ്. രോഗ മുക്തി ലഭിച്ചവരുടെ എണ്ണം സൗദിയില്‍ വര്‍ധിക്കുന്നതാണ് ആശ്വാസമാകുന്നത്. ഇന്നലെ രോഗം ഭേദമായത് 3559 പേർക്കാണ്. 24 മണിക്കൂറിനിടെ 23 പേരാണ് സൗദിയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 

ഇതോടെ രാജ്യത്തെ മരണ സംഖ്യ 503 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 1877 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 85261 ആയി ഉയർന്നു. അതേസമയം രോഗമുക്തി ലഭിക്കുന്നവരുടെ എണ്ണത്തിലുള്ള തുടർച്ചയായ വർധന വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്ന് രോഗമുക്തി ലഭിച്ചത് 3559 പേർക്കാണ്.

ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 62442 ആയി വർധിച്ചു. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ജിദ്ദയിലാണ്. 586 പേർക്ക്.  റിയാദ് 504, മക്ക 159, ദമ്മാം 110, മദിന 95,ഹഫൂഫ് 55, അൽ ജുബൈൽ 50 എന്നിങ്ങനെയാണ് ഇന്ന് മറ്റു നഗരങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.