തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച 24 പ്രവാസികള്‍ ഒമാനില്‍ അറസ്റ്റിലായി. ഇവരില്‍ 18 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്. 

മസ്കത്ത്: ഒമാനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 24 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലാണ് തിങ്കളാഴ്ച രാവിലെ അധികൃതര്‍ പരിശോധന നടത്തിയത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മസ്കത്തിലെ മുത്ത്റ, ബൗഷര്‍, അല്‍ അമീറത്ത് എന്നിവിടങ്ങളില്‍ നിന്നായിരുന്നു അറസ്റ്റ്. പിടിയിലായ 24 പേരില്‍ 18 പേരും വീട്ടുജോലിക്കാരാണ്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred