അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ സഹായം ചെയ്തുകൊടുക്കരുതെന്ന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

മസ്‍കത്ത്: അനധികൃതമായി ഒമാനില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 24 പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബോട്ടുകളില്‍ സമുദ്രമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാക്കാന്‍ ശ്രമിച്ചവരെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്.

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ സഹായം ചെയ്തുകൊടുക്കരുതെന്ന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരുമായി സഹകരിക്കുന്നത് നിയമ നടപടികള്‍ക്ക് ഇടയാക്കും. ഇത്തരക്കാരെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ സഹായിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ക്ക് 9999 എന്ന നമ്പറില്‍ വിളിച്ചോ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി നേരിട്ടോ ഇത്തരക്കാരുടെ വിവരങ്ങള്‍ നല്‍കാനാവും.