Asianet News MalayalamAsianet News Malayalam

കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ദുബൈയില്‍ 246 കടകള്‍ക്ക് പിഴ, 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ദിവസേന നൂറോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

246 shops fined and 10 shut in Dubai for violating covid safety rules
Author
Dubai - United Arab Emirates, First Published Mar 1, 2021, 11:07 PM IST

ദുബൈ: കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ ദുബൈ എക്കണോമി അധികൃതരുടെ പരിശോധനയില്‍ പൂട്ടിച്ചു. 246 കടകള്‍ക്ക് പിഴ ചുമത്തി. ഫെബ്രുവരി മാസത്തിലെ കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. 93 കമ്പനികള്‍ താക്കീതും നല്‍കി.

സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ദിവസേന നൂറോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ പൊലീസിനെയോ വിവരം അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ദുബൈ എക്കണോമിക്ക് പുറമെ ദുബൈ മുന്‍സിപ്പാലിറ്റിയും വിവിധ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. 

Follow Us:
Download App:
  • android
  • ios