Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി വാങ്ങിയ ടിക്കറ്റിന് ഏഴ് കോടി; സമ്മാനത്തുക 25 പേര്‍ പങ്കിട്ടെടുക്കും

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള രാഹുല്‍ 12 വര്‍ഷമായി ദുബൈയില്‍ താമസിക്കുകയാണ്. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന 178-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍.

25 people including keralite won one million dollar in Dubai Duty Free draw
Author
dubai, First Published Mar 21, 2021, 3:51 PM IST

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)25 പേര്‍ പങ്കിട്ടെടുക്കും. അല്‍ ഖൂസിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് കമ്പനിയിലെ 25 ജീവനക്കാര്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഇവരില്‍ ഭൂരിഭാഗവും ബസ് ഡ്രൈവര്‍മാരാണ്. പ്രവാസി മലയാളിയായ രാഹുല്‍ കോവിത്തല താഴേവീട്ടിലാണ് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

കമ്പനിയിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ഡുബൈ ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ 353-ാമത് മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 34കാരനായ രാഹുല്‍ വാങ്ങിയ 4960 ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിനെയും സുഹൃത്തുക്കളെയും വിജയികളാക്കിയത്. ഫെബ്രുവരി 25ന് ഓണ്‍ലൈനായാണ് രാഹുല്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ കുറച്ചു പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്ന് രാഹുല്‍ പറഞ്ഞു.

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള രാഹുല്‍ 12 വര്‍ഷമായി ദുബൈയില്‍ താമസിക്കുകയാണ്. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന 178-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍. മലയാളിയായ സജീവ് കുമാര്‍ റ്റി ജി ആണ് സമ്മാനത്തുക പങ്കിടുന്നതില്‍ ഒരാള്‍. കമ്പനിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍മാനാണ് അദ്ദേഹം. വീട് നിര്‍മ്മിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും പണം വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ ടെന്നീസ് കളിക്കാരനും ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് വിജയിയുമായ അസ്‍ലാന്‍ കരാത്‍‍സേവാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. 

(ചിത്രം- രാഹുല്‍ താഴേവീട്ടില്‍ കുടുംബത്തോടൊപ്പം)

Follow Us:
Download App:
  • android
  • ios