Asianet News MalayalamAsianet News Malayalam

ഒമാനില്‍ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 256 പുതിയ രോഗികള്‍

ഇതുവരെ 87,328 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 82,805 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 734 പേര്‍ ഇതുവരെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 

256 new coronavirus cases 6 deaths reported in Oman
Author
Muscat, First Published Sep 7, 2020, 3:57 PM IST

മസ്‍കത്ത്: ഒമാനില്‍ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പുതിയതായി 256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേര്‍ രോഗമുക്തി നേടി.

ഇതുവരെ 87,328 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 82,805 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 734 പേര്‍ ഇതുവരെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അത്യാവശ്യമല്ലെങ്കില്‍ വീടുകളില്‍ നിന്ന് പുറത്തുപോകരുതെന്നും അറിയിച്ചിട്ടുണ്ട്.

256 new coronavirus cases 6 deaths reported in Oman

Follow Us:
Download App:
  • android
  • ios