ഷാര്‍ജ: പ്രവാസി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അല്‍ ഹംരിയയിലെ താമസ സ്ഥലത്താണ് ബുധനാഴ്‍ച രാവിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. 

പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയ സഹപ്രവര്‍ത്തകര്‍ ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹംരിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് പട്രോള്‍ സംഘവും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തുകയായിരുന്നു. പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ യുവാവ് ആത്മഹത്യ ചെയ്‍തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി.