വാഹനങ്ങള്‍ക്ക് വേഗത കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരം അറിഞ്ഞ ഉടന്‍ പൊലീസ് സംഭവസ്ഥലത്തെത്തി ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദുബൈ പൊലീസ് ട്രാഫിക് ജനറല്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

ദുബൈ: ദുബൈയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 28 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ അല്‍റുവയ്യ കഴിഞ്ഞുള്ള എമിറേറ്റ്‌സ് റോഡിലാണ് അപകടമുണ്ടായത്.

വാഹനങ്ങള്‍ക്ക് വേഗത കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരം അറിഞ്ഞ ഉടന്‍ പൊലീസ് സംഭവസ്ഥലത്തെത്തി ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദുബൈ പൊലീസ് ട്രാഫിക് ജനറല്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. മൂടല്‍മഞ്ഞുള്ള സമയത്ത് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും വേഗത കുറച്ച് മുമ്പിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിച്ച് വേണം യാത്ര ചെയ്യാനെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതുപോലെ തന്നെ ലൈനുകള്‍ മാറുന്ന സമയത്ത് കൃത്യമായി ഇന്‍ഡിക്കേറ്റര്‍ ഇടണമെന്നും ലോ ബീം ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും കാഴ്ചാപരിധി തീരെ കുറഞ്ഞ സാഹചര്യങ്ങളില്‍ യാത്ര ഒഴിവാക്കണമെന്നും ബ്രിഗേഡിയര്‍ അല്‍ മസ്‌റൂയി കൂട്ടിച്ചേര്‍ത്തു.