കുവൈത്ത് സിറ്റി: 293  ഇന്ത്യക്കാരടക്കം കുവൈത്തിൽ 1072 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 25,184 ആയി. ഒന്‍പത് പേർ കൂടി ഇന്ന് മരിച്ചു. 

ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 234 പേര്‍ സ്വദേശികളും 147 പേര്‍ ബംഗ്ലാദേശ് പൗരന്മാരും 142 ഈജിപ്ഷ്യൻ പൗരന്മാരും ബാക്കിയുള്ളത് മറ്റു രാജ്യക്കാരുമാണ്.  575 പേർ കൂടി പുതിയതായി രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 9273 ആയി.