റിയാദ്: സൗദിയില്‍ കവര്‍ച്ച ശ്രമത്തിനിടെ മൂന്ന് പേര്‍ പിടിയില്‍. റിയാദ് നഗരത്തിന് വടക്കുഭാഗമായ അല്‍സഹാഫ ജില്ലയില്‍ ഒരു വീട്ടില്‍ കവര്‍ച്ചക്കെത്തിയ മൂന്ന് സൗദി പൗരന്മാരെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് മേഖല പൊലീസ് മാധ്യമ വക്താവ് ലഫ്റ്റനന്റ് കേണല്‍ ശാക്കിര്‍ അല്‍തുവൈജിരി അറിയിച്ചു.

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് എടിഎം കാര്‍ഡുകളുമാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വക്താവ് അറിയിച്ചു.