പൊതുമര്യാദയ്‍ക്കും മാന്യതയ്‍ക്കും നിരക്കാത്ത പ്രവൃത്തികളിലൂടെ യുവാവ് സ്‍ത്രീകളെ ശല്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

റിയാദ്: സൗദി അറേബ്യയിലെ മദീനയില്‍ പൊതു സ്ഥാപനത്തില്‍ വെച്ച് സ്‍ത്രീകളെ ശല്യം ചെയ്‍തയാളെ അറസ്റ്റ് ചെയ്‍തു. 30 വയസുകാരനായ സൗദി യുവാവിനെ പൊലീസ് കണ്ടെത്തി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പൊതുമര്യാദയ്‍ക്കും മാന്യതയ്‍ക്കും നിരക്കാത്ത പ്രവൃത്തികളിലൂടെ യുവാവ് സ്‍ത്രീകളെ ശല്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയതെന്ന് മദീന പ്രവിശ്യ പൊലീസ് അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.