Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ 303 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

ആകെ മരണസംഖ്യ 6389 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2162 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം 395 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

303 new covid cases reported in saudi arabia
Author
Riyadh Saudi Arabia, First Published Feb 4, 2021, 6:51 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 303 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്നുപേർ മരിക്കുകയും ചെയ്തു. അസുഖ  ബാധിതരിൽ 297 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 369248 ഉം രോഗമുക്തരുടെ എണ്ണം 360697 ഉം ആയി.  

ആകെ മരണസംഖ്യ 6389 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2162 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം 395 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ  കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ്  കേസുകൾ: റിയാദ് 126, കിഴക്കൻ പ്രവിശ്യ 58, മക്ക 51, മദീന 21, അസീർ 11, ഹാഇൽ 9, അൽഖസീം 7, വടക്കൻ അതിർത്തി മേഖല 5, നജ്റാൻ 4, അൽബാഹ 3, ജീസാൻ 3,  തബൂക്ക് 3, അൽജൗഫ് 2.

Follow Us:
Download App:
  • android
  • ios