സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് പിടികൂടിയത്. ബിനാമി ബിസിനസിലൂടെ നേടിയ 116 കോടി റിയാൽ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
റിയാദ്: അനധികൃത പണം കടത്തിന് സൗദിയിൽ മലയാളികടക്കം 32 പേർ പിടിയിൽ. ബിനാമി ബിസിനസിലൂടെ നേടിയ പണം ബാങ്ക് അക്കൗണ്ടിലൂടെ വിദേശത്തേക്ക് അയക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. ബാങ്ക് ഉദ്യോഗസ്ഥരും മറ്റ് സൗദി പൗരന്മാരും ബിസിനസുകാരും പൊലീസുകാരനും അറസ്റ്റിലായതിൽ പെടും.
സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് പിടികൂടിയത്. ബിനാമി ബിസിനസിലൂടെ നേടിയ 116 കോടി റിയാൽ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടുന്ന ദൃശ്യങ്ങളും സൗദിയിലെ അഴിമതി വിരുദ്ധ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
സൗദി സെൻട്രൽ ബാങ്കും അഴിമതി വിരുദ്ധ അതോറിറ്റിയും നടത്തിയ പരിശോധനയിൽ അസ്വാഭാവികമായ പണമിടപാട് കണ്ടെത്തുകയായിരുന്നു. 116 കോടി റിയാലാണ് വിദേശത്തേക്ക് അയച്ചതായി കണ്ടെത്തിയത്. ബാങ്കിലേക്ക് പോകുന്ന വഴിയിൽ വാഹനം തടഞ്ഞായിരുന്നു അറസ്റ്റ്. കാറിൽ നിന്ന് 98 ലക്ഷം റിയാൽ പിടികൂടി. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. അവരെ അറസ്റ്റ് ചെയ്തു. ബാക്കി പ്രതികളെ പിന്നാലെ പിടികൂടുകയായിരുന്നു.
