Asianet News Malayalam

സൗദി അറേബ്യയിൽ 327 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് അഞ്ച് മരണം

2562 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 493 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ  ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

327 new covid cases reported in saudi arabia on Thursday
Author
Riyadh Saudi Arabia, First Published Feb 18, 2021, 7:59 PM IST
  • Facebook
  • Twitter
  • Whatsapp

റിയാദ്: സൗദി അറേബ്യയിൽ 327 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 371 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിൽ  ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചുപേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374029 ആയി. ഇതിൽ 365017 പേർ സുഖം പ്രാപിച്ചു. ആകെ  മരണസംഖ്യ 6450 ആയി. 

2562 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 493 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ  ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ  റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 165, കിഴക്കൻ പ്രവിശ്യ 51, മക്ക 48, അൽഖസീം 10, വടക്കൻ അതിർത്തി മേഖല 9, മദീന 9, അൽബാഹ 7, അസീർ 6,  അൽജൗഫ് 6, ഹാഇൽ 6, നജ്റാൻ 4, ജീസാൻ 4, തബൂക്ക് 2.

Follow Us:
Download App:
  • android
  • ios