അബുദാബി: യുഎഇയില്‍ കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു. ഇന്ന് 352 പേര്‍ക്ക് കൂടി രോഗം ഭേദമായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 271 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 57,193 ആയി. 49,621 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 340 ആയി ഉയര്‍ന്നു. 27,000 കൊവിഡ് പരിശോധനകളാണ് അധികമായി നടത്തിയത്. 

ആശങ്കയൊഴിയാതെ ഒമാന്‍; 24 മണിക്കൂറിനിടെ 1739 പേര്‍ക്ക് കൂടി കൊവിഡ്