മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 29 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1776 ആയി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 3544 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനിൽ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,71,549 ആണ്. 2815 പേര്‍ കൂടി കഴിഞ്ഞ 72  മണിക്കൂറിനിടെ രോഗമുക്തി നേടി.  ഇവരുള്‍പ്പെടെ ആകെ 152,784 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 105 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 773 പേരാണ് ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 229  പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.