ജോലി സ്ഥലത്തു നിന്നും ഒരുമിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്നുമാണ് ഇത്രയും പേര്‍ക്ക് രോഗം പകര്‍ന്നതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിതനായ 38കാരനില്‍ നിന്ന് രോഗം പകര്‍ന്നത് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക്. ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 38കാരന് കൊവിഡ് സ്ഥിരീകരിച്ചത്.

ജോലി സ്ഥലത്തു നിന്നും ഒരുമിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്നുമാണ് ഇത്രയും പേര്‍ക്ക് രോഗം പകര്‍ന്നതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 47കാരിയായ ഒരു സ്വദേശി സ്ത്രീയില്‍ നിന്ന് 14 കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചതായും കണ്ടെത്തി. ഒരു ഒത്തുേചരലിനിടെയാണ് ഇവരില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് രോഗം പകര്‍ന്നത്. അതേസമയം രാജ്യത്ത് ശരാശരി പ്രതിദിന കൊവിഡ് കേസുകള്‍ 32 ശതമാനമായി ഉയര്‍ന്നു.