കുവൈത്ത് സിറ്റി: കുവൈത്തില്‍ തിങ്കളാഴ്ച 388 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68,299 ആയി. രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 526 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 59,739 ആയി. നാല് മരണമാണ് കൊവിഡ് ബാധിച്ച് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 461 ആയി ഉയര്‍ന്നു. നിലവില്‍ 8,099 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 126 പേര്‍ ഗുരുതരാവസ്ഥയിലാണ്. 2,038 പുതിയ കൊവിഡ് പരിശോധനകളാണ് നടത്തിയത്.

വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാം