റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 39 പേർ മരിച്ചു. 3139 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 4710 പേർ ഇന്ന് സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 1346 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 164144 ആയി. 109885 പേരാണ് ഇതുവരെ രോഗമുക്തരായത്.

52913 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 2122 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ്, മക്ക, ജിദ്ദ, ദമ്മാം, ഹുഫൂഫ്, ത്വാഇഫ്, മദീന, അൽബാഹ, അബഹ, ഖോബാർ, വാദി ദവാസിർ, ജീസാൻ, അൽഖുവയ്യ എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്.

പുതിയ രോഗികൾ: ജിദ്ദ 393, ദമ്മാം 301, റിയാദ് 299, മക്ക 277, ഖത്വീഫ് 237, ഖോബാർ 178, ദഹ്റാൻ 165, മദീന 156, ഖമീസ് മുശൈത് 122, ത്വാഇഫ് 117, ഹാഇൽ 106, അബഹ 91, നജ്റാൻ 70, വാദി ദവാസിർ 45, ബുറൈദ 42, ഹഫർ അൽബാത്വിൻ 42, അബ്ഖൈഖ് 30, ജുബൈൽ 28, ബീഷ 25, മഹായിൽ 20, ഉനൈസ 19, റാസതനൂറ 18, തബൂക്ക് 18, ജീസാൻ 17, ബുഖൈരിയ 14, ബാറഖ് 14, ബേയ്ഷ് 14, അൽമദ്ദ 12, അഹദ് റുഫൈദ 12, റൂമ 12, അൽമുബറസ് 10, മിദ്നബ് 10, അൽറസ് 10, സഫ്വ 10, യാംബു 9, അൽഹർജ 9, റഫാഇ അൽജംഷ് 9, ദഹ്റാൻ അൽജനൂബ് 8, അൽബദാഇ 7, തത്ലീത് 7, അൽനമാസ് 6, റിജാൽ അൽമ 6, അൽബഷായർ 6, നാരിയ 6, മഹദ് അൽദഹബ് 5, അയൂൻ അൽജുവ 5, അൽസഹൻ 5, ദലം 5, അബൂഅരീഷ് 5, യാദമഅ 5, അൽഖർജ് 5, നമീറ 4, റാനിയ 4, അൽഖൈസൂമ 4, വുതെലാൻ 4, അൽഅസിയ 3, അൽഖുവാര 3, ഖുൻഫുദ 3, അൽമുവയ്യ 3, തുർബാൻ 3, വാദി ബിൻ ഹഷ്ബൽ 3, സമോദ 3, അൽഷംലി 3, അൽഅയ്ദാബി 3, സാംത 3, ശറൂറ 3, ദറഇയ 2, റിയാദ് അൽഖബ്റ 2, അൽമഹാനി 2, ഖിയ 2, ബലാസ്മർ 2, സറാത് അബീദ 2, അൽഖഫ്ജി 2, മുലൈജ 2, ഖുറയാത് അൽഉൗല 2, ഉറൈറ 2, റാബിഗ് 2, അൽകാമിൽ 2, ഹുഫൂഫ് 1, അൽഹമാന 1, അലൈസ് 1, അൽഉല 1, ബദർ 1, ഉഖ്ലത് സുഖൂർ 1, അൽഖൂസ് 1, അൽമുസൈലിഫ് 1, അൽഖഹ്മ 1, സുയ്യറ 1, അൽഷനൻ 1, അൽദർബ് 1, അൽദായർ 1, അൽഹറാത് 1, സബ്യ 1, അഹദ് അൽമസ്റഅ 1, ബദർ അൽജനൂബ് 1, റഫ്ഹ 1, ഹുറൈംല 1, നഫി 1, റുവൈദ അൽഅർദ 1, ശഖ്റ 1, അൽബദ 1.

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു