ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മലയാളി ഒമാനിൽ മരിച്ചു. രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുഹാർ: ഒമാനിലെ സുഹാറിൽ മലയാളി യുവാവ് മരിച്ചു. റസ്റ്ററന്‍റ് ജീവനക്കാ​രനായ കോഴിക്കോട് വടകര ഇരിങ്ങൽ പാലയാട് സ്വദേശി പുലിയുള്ളതിൽ മീത്തൽ വീട്ടിൽ സുജീഷ് (40) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

സുഹാറിൽ ടെലി റസ്റ്ററന്‍റ് ജീവനക്കാരനായിരുന്ന സുജീഷ് രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: സുരേന്ദ്രൻ, മാതാവ്: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.