Asianet News MalayalamAsianet News Malayalam

സൗദിയിൽ ഇന്ന് 395 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരായത് 417 പേര്‍

മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8276 പേരാണ്. അതിൽ 788 പേരുടെ നില  ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്.

395 new covid cases reported in saudi arabia along with 417 recoveries
Author
Riyadh Saudi Arabia, First Published Oct 24, 2020, 8:03 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരായ 17 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. 417 പേർ കോവിഡ്  മുക്തരായി. ആകെ റിപ്പോർട്ട് ചെയ്ത 344,552 പോസിറ്റീവ് കേസുകളിൽ 330,995 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.  ആകെ മരണസംഖ്യ 5281 ആയി. 

മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8276 പേരാണ്. അതിൽ 788 പേരുടെ നില  ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 85. യാംബു 42, റിയാദ് 37, മക്ക 32, ഹുഫൂഫ് 19, ജിദ്ദ  14, മുബറസ് 13, ഖമീസ് മുശൈത്ത് 9, ഹാഇൽ 9, ദമ്മാം 8, ബുറൈദ 7, ത്വാഇഫ് 7, ബല്ലസ്മർ 7, ജീസാൻ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി  രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 

Follow Us:
Download App:
  • android
  • ios