Asianet News MalayalamAsianet News Malayalam

സൗദിയില്‍ അറേബ്യന്‍ കടുവയെ വേട്ടയാടിയാല്‍ 77 ലക്ഷം രൂപ പിഴ

ലൈസന്‍സില്ലാതെ വേട്ടയാടുന്നവര്‍ക്ക് ആദ്യം 10,000 റിയാലാണ് പിഴ. വേട്ടയ്ക്ക് തോക്ക് ഉപയോഗിക്കുന്നവര്‍ക്ക് 80,000 റിയാലും സ്‌പ്രേ തോക്കുകളോ റൈഫിളുകളോ ഉപയോഗിച്ചാല്‍ 100,000 റിയാലുമാണ് പിഴ ചുമത്തുക.

400000 riyal for fine for hunting Arabian tiger in saudi
Author
Riyadh Saudi Arabia, First Published Feb 18, 2021, 1:42 PM IST

റിയാദ്: വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് പിഴ ചുമത്തും. ഇതില്‍ ഏറ്റവും കൂടിയ പിഴ അറേബ്യന്‍ കടുവയെ വേട്ടയാടുന്നവര്‍ക്കാണ്. 400,000 റിയാലാണ്( 77.5 ലക്ഷം ഇന്ത്യന്‍ രൂപ) അറേബ്യന്‍ കടുവയെ വേട്ടയാടിയാല്‍ പിഴയായി ലഭിക്കുന്നത്. ലൈസന്‍സില്ലാതെ വേട്ടയാടുന്നവര്‍ക്ക് ആദ്യം 10,000 റിയാലാണ് പിഴ. വേട്ടയ്ക്ക് തോക്ക് ഉപയോഗിക്കുന്നവര്‍ക്ക് 80,000 റിയാലും സ്‌പ്രേ തോക്കുകളോ റൈഫിളുകളോ ഉപയോഗിച്ചാല്‍ 100,000 റിയാലുമാണ് പിഴ ചുമത്തുക.

വേട്ടയാടല്‍ നിരോധിച്ച മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാല്‍ 400,000 റിയാല്‍  വരെ പിഴ ഈടാക്കും. കാട്ടുപ്രാവിനെ വേട്ടയാടിയാല്‍ 1,000 റിയാല്‍ പിഴ ചുമത്തും. പ്രാദേശിക പല്ലികളെ വേട്ടയാടുന്നവര്‍ക്ക് 3,000 റിയാലാണ് പിഴ. വംശനാശ ഭീഷണി നേരിടുന്ന ജീവികളോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അമിത മത്സ്യബന്ധനം, വേട്ടയാടല്‍ നിയന്ത്രിക്കല്‍ എന്നിവയുമാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios