Asianet News MalayalamAsianet News Malayalam

ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

പൗരനമാര്‍, താമസക്കാര്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള ക്യാമ്പയിന്‍ പുരോഗമിക്കുന്നത്.

45 beggars arrested in ajman during first week of ramadan
Author
First Published Mar 26, 2024, 3:46 PM IST

അജ്മാന്‍: ഭിക്ഷാടനം തടയുന്നതിനുള്ള ക്യാമ്പയിന്‍ യുഎഇയില്‍ തുടരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകരാണ് അജ്മാനില്‍ അറസ്റ്റിലായത്.

പൗരനമാര്‍, താമസക്കാര്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള ക്യാമ്പയിന്‍ പുരോഗമിക്കുന്നത്. യാചകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി അന്വേഷകസംഘം രൂപീകരിച്ചുകൊണ്ട് സുരക്ഷാ സാന്നിധ്യം വര്‍ധിപ്പിച്ചു. മാര്‍ക്കറ്റുകള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, പള്ളികള്‍, ബാങ്കുകള്‍ എന്നിങ്ങനെ യാചകര്‍ കൂടുതലായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

ദരിദ്രര്‍, രോഗികൾ, സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ എന്നിവരെ പിന്തുണയ്ക്കുന്ന ഒട്ടേറെ ചാരിറ്റബിൾ അസോസിയേഷനുകൾക്ക് അജ്മാൻ സൗകര്യമൊരുക്കുന്നുണ്ട്. വ്യക്തിക്ക് യഥാർഥത്തിൽ സഹായം ആവശ്യമാണെന്ന് തെളിയിക്കപ്പെട്ടാൽ അവരെ ഭിഷയാചിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണം. ഭിക്ഷാടകരെക്കുറിച്ചറിയിക്കാൻ പൊലീസുമായി ബന്ധപ്പെടുക. 067034309 എന്ന നമ്പരിലും ബന്ധപ്പെടാം. 

Read Also-  പ്രവാസികൾക്കൊരു സന്തോഷ വാർത്ത, കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ/ക്രൂയിസ് സർവീസ്; താൽപര്യപത്രം ക്ഷണിച്ചു

അതേസമയം ഈ മാസം തുടക്കത്തിൽ ഭിക്ഷാടകയില്‍ നിന്ന് പൊലീസ് ലക്ഷങ്ങള്‍ കണ്ടെടുത്തിരുന്നു. ദുബൈയിലാണ് സംഭവം. ഭിക്ഷാടകയെ പിടികൂടിയപ്പോഴാണ് കൈവശമുണ്ടായിരുന്ന വൻ തുക ദുബൈ പൊലീസ് കണ്ടെത്തിയത്.

ഏഷ്യക്കാരിയായ സ്ത്രീയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഒരു കുഞ്ഞുമായി ഭിക്ഷാടനം നടത്തിയ ഇവരുടെ പക്കല്‍ നിന്ന് വിവിധ രാജ്യത്തെ കറന്‍സികള്‍ പിടികൂടി. ആകെ 30,000 ദിര്‍ഹം (ഏകദേശം ആറ് ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് പിടിച്ചെടുത്തത്. പള്ളികള്‍ക്കും താമസസ്ഥലങ്ങള്‍ക്കും സമീപം ഒരു മാസം ഭിക്ഷയെടുത്താണ് ഇവര്‍ പണം നേടിയത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ വര്‍ഷം ഇതുവരെ പിടികൂടിയ ഭിക്ഷാടനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രധാനപ്പെട്ടതാണ് ഇതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios