Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 472 പേര്‍ക്ക് കൊവിഡ്; 19 മരണം

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96.1 ശതമാനമായി. ആകെ  മരണസംഖ്യ 5127 ആണ്. മരണനിരക്ക് 1.5 ശതമാനമായി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8608 പേരാണ്. അതിൽ 829 പേരുടെ നില ഗുരുതരമാണ്. 

472 new covid cases reported in saudi arabia and 19 deaths
Author
Riyadh Saudi Arabia, First Published Oct 15, 2020, 8:25 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 507 കൊവിഡ് ബാധിതർ സുഖം പ്രാപിച്ചു. 472 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ  മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,41,062 പോസിറ്റീവ് കേസുകളിൽ 3,27,327 പേർ രോഗമുക്തി നേടി. 

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96.1 ശതമാനമായി. ആകെ  മരണസംഖ്യ 5127 ആണ്. മരണനിരക്ക് 1.5 ശതമാനമായി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8608 പേരാണ്. അതിൽ 829 പേരുടെ നില ഗുരുതരമാണ്. റിയാദ് 2,  ജിദ്ദ 2, മക്ക 2, ഹുഫൂഫ് 1, ത്വാഇഫ് 1, മുബറസ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, ജീസാൻ 3, അബൂ അരീഷ് 1, റാബിഖ് 1 എന്നിവിടങ്ങളിലാണ്  വ്യാഴാഴ്ച മരണങ്ങൾ സംഭവിച്ചത്. 

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 83. യാംബു 56, മക്ക 38, ഹാഇൽ  31, റിയാദ് 25, ഖമീസ് മുശൈത്ത് 19, ബല്ലസ്മർ 11, മുബറസ് 10, ദമ്മാം 9, ജിദ്ദ 9, ദഹ്റാൻ 8, ജീസാൻ 8, നജ്റാൻ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി  രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വ്യാഴാഴ്ച നടത്തിയ 52,966 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം  7,214,793 ആയി. 

Follow Us:
Download App:
  • android
  • ios