കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുലര്‍ച്ചെ ഒരു മണിക്ക് ശേഷവും ഭക്ഷണം കഴിക്കാന്‍ അനുവദിച്ചതിനാണ് അല്‍ കരാമ, ജുമൈറ, സത്വ, മുറാഖാബാദ്, അല്‍ റിഗ്ഗ പ്രദേശത്തെ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയത്.

ദുബൈ: ദുബൈയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 49 റെസ്റ്റോറന്റുകള്‍ക്കും കഫ്റ്റീരിയകള്‍ക്കും പിഴ ചുമത്തി. ദുബൈ എക്കണോമി വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുലര്‍ച്ചെ ഒരു മണിക്ക് ശേഷവും ഭക്ഷണം കഴിക്കാന്‍ അനുവദിച്ചതിനാണ് അല്‍ കരാമ, ജുമൈറ, സത്വ, മുറാഖാബാദ്, അല്‍ റിഗ്ഗ പ്രദേശത്തെ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയത്. മിര്‍ദ്ദിഫ് സിറ്റി സെന്ററിലെ നാല് സ്റ്റോറുകള്‍ക്കും ദുബൈ എക്കണോമി വകുപ്പിലെ കൊമേഴ്‌സ്യല്‍ കോംപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പിഴ ചുമത്തിയിട്ടുണ്ട്. എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങളിലും ഓപ്പണ്‍ മാര്‍ക്കറ്റിലും കൊവിഡ് പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ദുബൈ അധികൃതര്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona