കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 491 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 358 പേര്‍ സ്വദേശികളും 133 പേര്‍ വിദേശികളുമാണ്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67,448 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 593 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. കുവൈത്തിലെ ആകെ രോഗമുക്തരുടെ എണ്ണം 58,525 ആയി. കൊവിഡ് ബാധിച്ച് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 453 ആയി ഉയര്‍ന്നു. നിലവില്‍ 8,470 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 134 പേര്‍ ഗുരുതരാവസ്ഥയിലാണ്. 2,432 പുതിയ കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല; 254 പേര്‍ക്ക് പുതുതായി രോഗം