കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Feb 2019, 4:29 PM IST
5 days holiday likely for the National Day and Liberation Day of Kuwait
Highlights

ഫെബ്രുവരി 25 തിങ്കളാഴ്ച കുവൈറ്റ് ദേശീയ ദിനവും 26 ചൊവ്വാഴ്ച വിമോചനദിനവുമാണ്. ഈ രണ്ട് ദിവസങ്ങളിലെ അവധിക്ക് പുറമെ 24 ഞായറാഴ്ച അധികൃതര്‍ പ്രത്യേക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി കൂട്ടിച്ചേര്‍ത്താല്‍ അഞ്ച് ദിവസം അവധി ലഭിക്കും.

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ദേശീയ -  വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റില്‍ അഞ്ച് ദിവസം അവധി ലഭിക്കും. വാരാന്ത്യത്തിലെ രണ്ട് ദിവസത്തെ അവധി കൂടി കൂട്ടിച്ചേര്‍ത്ത് ഫെബ്രുവരി 22 മുതല്‍ 26 വരെയായിരിക്കും അവധി ലഭിക്കുന്നത്. 

ഫെബ്രുവരി 25 തിങ്കളാഴ്ച കുവൈറ്റ് ദേശീയ ദിനവും 26 ചൊവ്വാഴ്ച വിമോചനദിനവുമാണ്. ഈ രണ്ട് ദിവസങ്ങളിലെ അവധിക്ക് പുറമെ 24 ഞായറാഴ്ച അധികൃതര്‍ പ്രത്യേക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി കൂട്ടിച്ചേര്‍ത്താല്‍ അഞ്ച് ദിവസം അവധി ലഭിക്കും. രാജ്യത്തിന്റെ 58-ാമത് സ്വാതന്ത്ര്യദിനമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ-വിമോചന ദിനങ്ങള്‍ക്കൊപ്പം അമീര്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അധികാരത്തിലെത്തിയതിന്റെ 13-ാം വാര്‍ഷികവും ആഘോഷിക്കും.

loader